Tue, 14 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Justification

മു​ൻ​കൂ​ർ ന്യാ​യീ​ക​ര​ണം ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​മാ​ണു യു​ഡി​എ​ഫ് ധ​വ​ള​പ​ത്രം : പി​ണ​റാ​യി

തി​​രു​​വ​​ന​​ന്ത​​പു​​രം : അ​​ധി​​കാ​​ര​​ത്തി​​ലെ​​ത്തി​​യ​​പ്പോ​​ൾ ന​​ട​​ത്തി​​യ വാ​​ഗ്ദാ​​ന​​ലം​​ഘ​​ന​​ങ്ങ​​ൾ​​ക്കു മു​​ൻ​​കൂ​​ർ ന്യാ​​യീ​​ക​​ര​​ണം ക​​ണ്ടെ​​ത്താ​​നു​​ള്ള ശ്ര​​മ​​മാ​​ണു യു​​ഡി​​എ​​ഫ് അ​​വ​​ത​​രി​​പ്പി​​ച്ച ധ​​വ​​ള​​പ​​ത്ര​​മെ​​ന്ന് പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് പി​​ണ​​റാ​​യി വി​​ജ​​യ​​ൻ.

ജീ​​വ​​ന​​ക്കാ​​രു​​ടെ ശ​​ന്പ​​ള​​പ​​രി​​ഷ്ക​​ര​​ണം, സ്ത്രീ​​സു​​ര​​ക്ഷാ പ​​ദ്ധ​​തി, ക​​ണ​​ക്ട് ടു ​​വ​​ർ​​ക്ക് തു​​ട​​ങ്ങി​​വ​​യെ​​ല്ലാം അ​​ട്ടി​​മ​​റി​​ക്കു​​ക​​യാ​​ണ്. പ്ര​​വാ​​സി​​പെ​​ൻ​​ഷ​​നും മു​​ട​​ങ്ങി. ഇ​​ത്ത​​രം വാ​​ഗ്ദാ​​ന ലം​​ഘ​​ന​​ങ്ങ​​ൾ ഉ​​ണ്ടാ​​കു​​മെ​​ന്ന​​തി​​ന്‍റെ വ്യ​​ക്ത​​മാ​​യ സൂ​​ച​​ന​​യാ​​ണു ധ​​വ​​ള​​പ​​ത്ര​​ത്തി​​ലൂ​​ടെ ന​​ൽ​​കു​​ന്ന​​ത്.

ത​​ന്ത്ര​​പ്ര​​ധാ​​ന ധാ​​തു​​ഖ​​ന​​നം സ്വ​​കാ​​ര്യ​​കു​​ത്ത​​ക​​ക​​ൾ​​ക്കു തു​​റ​​ന്നു​​കൊ​​ടു​​ക്കാ​​നു​​ള്ള ബ​​ജ​​റ്റ് നി​​ർ​​ദേ​​ശ​​ത്തി​​നു വ​​ഴി​​മ​​രു​​ന്നി​​ട്ട​​ത് ആ ​​ധ​​വ​​ള​​പ​​ത്ര​​മാ​​യി​​രു​​ന്നു​​വെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

എ​​കെ​​ജി പ​​ഠ​​ന​​ഗ​​വേ​​ഷ​​ണ കേ​​ന്ദ്രം ത​​യാ​റാ​​ക്കി​​യ ‘​വ​​സ്തു​​ത​​ക​​ളു​​ടെ ധ​​വ​​ള​​പ​​ത്രം’ പ്ര​​കാ​​ശി​​പ്പി​​ച്ചു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു പി​​ണ​​റാ​​യി വി​​ജ​​യ​​ൻ.

Latest News

Corehub Up